ശ്രദ്ധ യു.എ.ഇ. രക്തദാന ഡ്രൈവ് നടത്തി
ഷാർജ : ക്രൈസ്തവ എഴുത്തുപുര യുടെ സന്നദ്ധ സംഘടനയായ ശ്രദ്ധ യു.എ.ഇ. ചാപ്റ്റർ രക്തദാന ഡ്രൈവ് സംഘടിപ്പിച്ചു. ഒക്ടോബർ 28ന് ഷാർജ അൽ നഹ്ദ പാർക്കിനു സമീപമായാണ് ഡ്രൈവ് നടത്തിയത്. വൈകുന്നേരം അഞ്ചിന് ആരംഭിച്ച രക്തദാന ഡ്രൈവ് രാത്രി 10 നു സമാപിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് മിസ്റ്റർ ഇ. പി. ജോൺസൻ രക്തദാന ഡ്രൈവ് ഉദ്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനുമായി ചേർന്നു നടത്തിയ രക്തദാന ഡ്രൈവിൽ ഏകദേശം എഴുപതോളം ആളുകൾ രക്തദാനം നിർവഹിച്ചു.



- Advertisement -


Comments are closed.