വിധവകൾക്കുള്ള സഹായവിതരണം നടന്നു

അങ്കമാലി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ചാരിറ്റി ഡിപ്പാർട്മെന്റ് കൺവീനർ റവ. ഡോ. തോമസ്കുട്ടിയുടെ നേതൃത്വത്തിൽ ആലുവ സെക്ഷനിലെ ലെ നിർധനരായ വിധവകളായ വിശ്വാസികൾക്ക് “ഹൈടെക് കോഴിക്കൂടും കോഴികളും” വിതരണം ചെയ്തു.ആലുവ സെക്ഷനിലെ കോഴിക്കൂടും കോഴിയും” വിതരണം അങ്കമാലി ഏ. ജി സഭയിലെ സൈമൺ പി. പിയുടെ ഭവനാങ്കണത്തിൽ വച്ച് AGMDC ചാരിറ്റി കൺവീനർ റവ. ഡോ. തോമസ്കുട്ടിയുടെ സാനിദ്ധ്യത്തിൽ ആലുവ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബിനു ജോസഫിന്റെ അദ്ധ്യക്ഷതയിൽ ആലുവ സെക്ഷൻ സെക്രട്ടറി പാസ്റ്റർ സാജുമോൻ പി. കെ പ്രാർത്ഥിച്ച് ആരംഭിച്ചു. ആദ്യത്തെ “കോഴിക്കൂടും കോഴിയും” അങ്കമാലി ഏ. ജി സഭയിലെ പുഷ്പക്ക് ബഹുമാന്യ തോമസ്കുട്ടി പാസ്റ്റർ നൽകി. ആലുവ സെക്ഷനിലെ മൂന്നു പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

ആലുവ സെക്ഷൻ ട്രെഷറാർ പാസ്റ്റർ കെ. വി റോയി, AGMDC ചാരിറ്റി ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
തോമസ്കുട്ടി പാസ്റ്റർ നേതൃത്വം നൽകുന്ന ചാരിറ്റി ഡിപ്പാർട്ട്മെന്റ് എളിയവരുടെ വേദനകൾ മനസ്സിലാക്കി ധാരാളം പേരെ വിവിധ നിലകളിൽ ഇതിനോടകം സഹായിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ ദർശനത്തോടെ പുതിയ പദ്ധതികൾ ആരംഭിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ചാരിറ്റി കൺവീനർ തോമസ്കുട്ടി പാസ്റ്ററും സഹപ്രവർത്തകരും സമൂഹത്തിനു ഒരു മാതൃക ആണെന്നും, ദൈവം തക്ക പ്രതിഫലം നൽകട്ടെ എന്നും ആലുവ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബിനു ജോസഫ് ആശംസയായി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading