മലങ്കര മാർത്തോമ്മാ സഭയുടെ പുതിയ അധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തായെ നിയോഗിച്ചു
തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22-ആം മാർത്തോമ്മാ മെത്രാപ്പോലീത്തായായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തായെ നിയോഗിച്ചു. ഇന്നലെ(27-10-20)ചേർന്ന എപ്പിസ്ക്കോപ്പൽ സിനഡ് യോഗത്തിലാണ് തീരുമാനമായത്. സ്ഥാനാരോഹണ ശുശ്രൂഷ നവംബർ 14 ന് രാവിലെ 8 മണിക്ക് തിരുവല്ല സഭാ ആസ്ഥാനത്തുള്ള ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
തുടർന്ന് 11മണിക്ക് നടക്കുന്ന അനുമോദന സമ്മേളനത്തിൽ പ്രമുഖ മത-സാമുദായിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കഴിഞ്ഞ 18 ന് കാലം ചെയ്തതിനെ തുടർന്നാണ് പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കുന്നത്.
സർക്കാർ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ശുശ്രൂഷകളും, അനുമോദന സമ്മേളനങ്ങളും നടക്കുന്നതെന്ന് സഭാ സെക്രട്ടറി റവ. കെ. ജി ജോസഫ് അറിയിച്ചു.


- Advertisement -


Comments are closed.