ഡോ. ജോസഫ് മാർത്തോമ്മായുടെ ആരോഗ്യ നിലയിൽ മാറ്റമില്ല
തിരുവല്ല: ശാരീരിക ക്ഷീണം മൂലം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രപ്പൊലീത്തയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രപ്പൊലീത്തയുടെ കാർമികത്വത്തിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രപ്പൊലീത്തയ്ക്ക് തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു. സഭയിലെ എപ്പിസ്കോപ്പമാർ സന്നിഹിതരായിരുന്നു.


- Advertisement -

Comments are closed.