റിവൈവ് 2020 ദ്വിദിന കൺവൻഷനുമായി കെ ഇ ഒമാൻ ചാപ്റ്റർ

വാർത്താ വിഭാഗം, ഒമാൻ

മസ്കറ്റ് : റിവൈവ് 2020 എന്ന പേരിൽ ഓൺലൈൻ കൺവൻഷനുമായി ഒമാനിലെ ക്രൈസ്തവ എഴുത്തുപുര കുടുംബവും. ഒക്ടോബർ 5, 6 തീയതികളിലായാണ് കൺവൻഷൻ നടത്തപ്പെടുന്നത്. ദിവസവും വൈകിട്ട് 8 മുതൽ 10 വരെയാണ് (ഒമാൻ ടൈം) ഈ ആത്മീയ കൂട്ടായ്മ.

ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണികുളം ഉദ്ഘാടനം നിർവ്വഹിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ഷിബു തോമസ്, ഒക്കലഹോമ മുഖ്യ പ്രഭാഷകനാണ്. ഇവാ. എബിൻ അലക്സ് കാനഡയോടൊപ്പം വിവിധ സഭകളിലെ ഗായക സംഘവും ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകും. സൂം പ്ലാറ്റ്ഫോമിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്.

ഒമാനിലെ സഭാസംഗമം കൂടി ലക്ഷ്യമിടുന്ന ഈ മീറ്റിംഗിൻ്റെ സുഗമമായ നടത്തിപ്പിനായി ഫെയ്ത്ത് എബ്രഹാം, സജി വർഗീസ്, തോമസ് ഫിലിപ്പ് (റോയ്) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി മേൽനോട്ടം വഹിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading