ബൈബിൾ വായിക്കുവാനും പഠിക്കുവാനും അവസരമൊരുക്കി കാഞ്ഞിരപ്പള്ളി സെൻട്രൽ പി വൈ പി എ

കാഞ്ഞിരപ്പള്ളി: കോവിഡ് എന്ന മഹാമാരിയുടെ ഈ അവസ്ഥയിൽ ബൈബിൾ വായിക്കുവാനും പഠിക്കുവാനും ഉള്ള അവസരം ഒരുക്കി കാഞ്ഞിരപ്പള്ളി സെന്റർ പി വൈ പി എ ജൂലൈ മാസം 13ന തീയതി കർത്താവിന്റെ ദാസൻ പാസ്റ്റർ കെ കെ ജെയിംസ് പ്രാർത്ഥിച്ച് ആരംഭിച്ചു തുടങ്ങിയ പ്രോഗ്രാം സെപ്തംബർ മാസം ആറാം തീയതി പൂർത്തീകരിക്കുവാൻ സാധിച്ചു. പ്രോഗ്രാം കൺവീനർ ആയി ബ്രദർ സാം പ്രസാദ് സിലബസുകൾ തയ്യാർ ആകുകയും ബൈബിൾ ക്വിസ് നടത്തുകയും ചെയ്തു.

പുതിയ നിയമ പുസ്തകങ്ങൾള പല ഭാഗങ്ങളായി ക്രമീകരിച്ചു, എല്ലാദിവസവും വായിക്കുവാനുള്ള ഭാഗങ്ങളായി ക്രമീകരിച്ചു. ആ ആഴ്ചയിൽ വായിച്ച് ഭാഗത്തുനിന്നും എല്ലാ ഞായറാഴ്ചകളിലും ബൈബിൾ ക്വിസ് നടത്തുകയും ചെയ്തു. പ്രസ്തുത പ്രോഗ്രാമിൽ പാസ്റ്റർ സാം ചാൾസ് ബ്രദർ എബി പീറ്റർ ജോയിൻ കൺവീനർ മാരായി പ്രവർത്തിച്ചു. ഈ പ്രോഗ്രാമിൽ വിജയിക്കുന്ന വിജയികൾക്കുള്ള ക്യാഷ് പ്രൈസ് പാസ്റ്റർ സി സി പ്രസാദ് സ്പോൺസർ ചെയ്തു. പ്രോഗ്രാംന്റെ ഫൈനൽ സ്റ്റേജ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വരുന്ന് ദിവസം നടത്തുമെന്ന് പാസ്റ്റർ കെ കെ ജെയിംസ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading