പി.വൈ.പി.എയുടെ ടിവി ചലഞ്ച് രണ്ടാംഘട്ട വിതരണ ഉത്‌ഘാടനം ആലപ്പുഴയിൽ ആർ. രാജേഷ് എം.എൽ.എ നിർവഹിച്ചു

മാവേലിക്കര: സംസ്ഥാന പി.വൈ.പി.എ & ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എ ടിവി ചലഞ്ച് പുരോഗമിക്കുന്നു. മാവേലിക്കര തഴക്കര ഐ.പി.സിയിൽ നടന്ന വിതരണ ഉത്‌ഘാടനം എം.എൽ.എ ആർ. രാജേഷ് നിർവഹിച്ചു.

സാമൂഹിക പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങുന്ന സംസ്ഥാന പി.വൈ.പി.എ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയും സമൂഹത്തിൽ നന്മ ചെയ്യുന്നവരോടൊപ്പം അനുഗ്രഹങ്ങളും ഉണ്ടാകും എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ പി.വൈ.പി.എ സംസ്ഥാന ഭാരവാഹികൾക്ക് ഉണ്ടായ അത്ഭുത രക്ഷപ്പെടൽ എന്നദ്ധേഹം പറഞ്ഞു.

പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.പി.സി സംസ്ഥാന പ്രെസ്ബിറ്റേറി അംഗവും പത്തനംതിട്ട മേഖല പി.വൈ.പി.എ പ്രസിഡന്റുമായ പാസ്റ്റർ ബെൻസൺ തോമസ് കുവൈറ്റ്‌ പി.വൈ.പി.എയുടെ പ്രവർത്തന വിശദീകരണം നടത്തി.

മേഖല പി.വൈ.പി.എ സെക്രട്ടറി അനിൽ കാർത്തികപ്പള്ളി സ്വാഗതം അറിയിച്ചു. ആലപ്പുഴ മേഖല പി.വൈ.പി.എ പ്രസിഡന്റും ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ജസ്റ്റിൻ രാജ് നന്ദി അറിയിച്ചു.

സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, ട്രഷറർ വെസ്‌ലി പി. എബ്രഹാം, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

ഐ.പി.സി പ്രസ്ബിറ്റേറി അംഗമായ പാസ്റ്റർ ജെയിംസ് എബ്രഹാം, ആലപ്പുഴ മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ മനു വർഗീസ്, ട്രഷറർ ബ്ലെസ്സൻ ഉമ്മൻ, പി.വൈ.പി.എജനറൽ ജോയിന്റ് കോർഡിനേറ്റർ ബിബിൻ കല്ലുങ്കൽ, കോട്ടയം മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, കൊട്ടാരക്കര മേഖല വൈസ് പ്രസിഡന്റ് ബ്ലെസ്സൻ ബാബു, പാസ്റ്റർ ജെറി പൂവക്കാല, പാസ്റ്റർ തോമസ് എബ്രഹാം, പാസ്റ്റർ ഷിനോ, പാസ്റ്റർ ഷിജോ കാനം, ജോജി രാജു, സോബിൻ ശാമുവേൽ, അജിൻ തോമസ്, ബിബിൻ മാത്യു, മജോ, എന്നിവർ ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading