കരുതലിൽ കരവുമായി ഐ.പി.സി ഡൽഹി സ്റ്റേറ്റ്

ഡൽഹി : കോവിഡ്-19 എന്ന മഹാമാരിയാൽ ശുശ്രൂഷക-വിശ്വാസി സമൂഹം വളരെ ബുന്ധിമുട്ടുകളിൽ കൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ഐ.പി.സി ഡൽഹി സ്റ്റേറ്റിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിശ്വാസികൾക്കും ശുശ്രൂഷകന്മാർക്കും ലോക് ഡൌൺ കാലത്തിൽ (ഏപ്രിൽ 2020 മുതൽ) തുടർമാനമായി ഐ.പി.സി ഡൽഹി സ്റ്റേറ്റിന്റെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകി.

ഡൽഹിക്കകത്തും പുറത്തുനിന്നുമുള്ള അഭ്യുദയ കാംഷികളായ അനേക വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും വിശേഷാൽ ഭാരതത്തിനു വെളിയിലുള്ള പല സഭകളുടെയും, സഹോദരങ്ങളുടെയും നിർലോഭമായ സഹകരണമാണ് ഈ സംരംഭത്തെ ഇതുവരെ നിലനിർത്തുവാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഈ കഴിഞ്ഞ നാളുകളിൽ നേരിട്ട പ്രതിസന്ധി മറികടക്കുവാൻ ഈ ഉദ്യമം വളരെ മാതൃകാപരമായിരുന്നുവെന്ന് വിശ്വാസി സമൂഹം ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഇനിയും സഭയ്ക്കകത്തും പുറത്തും ഒരുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നേറുന്നതിനു വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ ഐ.പി.സി ഡൽഹി സ്റ്റേറ്റ് പല പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നുവെന്നു ഐ.പി.സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading