‘Sing it & Win it’ സീസൺ വൺ വിജയികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റുകൾ പാസ്റ്റർ റ്റി വി പൗലോസ് വിതരണം ചെയ്തു

പെന്തക്കോസ്തു പ്രസ്ഥാനത്തിലെ ആദ്യ ഓണ്ലൈൻ മ്യൂസിക് കോംപറ്റിഷൻ ആയിരുന്ന സിങ് ഇറ്റ് ആൻഡ് വിൻ ഇറ്റ് സീസൺ വൺ വിജയികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റുകൾ പുനലൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ആസ്ഥാനത്ത് വച്ചു ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ റ്റി വി പൗലോസ് വിതരണം ചെയ്തു.

ഡിസ്ട്രിക്റ്റ് സി എ പ്രസിഡന്റ് പാസ്റ്റർ സാം ഇളമ്പൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് സി എ ഭാരവാഹികൾ ആയ പാസ്റ്റർ.സാം പി ലൂക്കോസ്, പാസ്റ്റർ.അരുൺ കുമാർ, പാസ്റ്റർ,ഷിൻസ്, പാസ്റ്റർ സാബു റ്റി സാം, പാസ്റ്റർ ലിജോ കുഞ്ഞുമോൻ, ബ്രദ.ബിനീഷ് ബി പി എന്നിവർ പങ്കെടുത്തു.
കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു ചുരുങ്ങിയ ആളുകൾ മാത്രം പങ്കെടുത്ത പ്രോഗ്രാമിൽ പുരുഷ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബ്രദ.സുനിൽ കെ ആനന്ദ്, രണ്ടാം സമ്മാനം കരസ്ഥമാക്കിയ ബ്രദ.രാകേഷ് ഉണ്ണി, അഞ്ചാം സമ്മാനം കരസ്ഥമാക്കിയ ബ്രദ. സജീവ് ആലയിൽ എന്നിവർ സമ്മാനങ്ങൾ നേരിട്ട് സ്വീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading