അലൻ ഏബ്രഹാം പുന്നൂസിന് ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം

ബെംഗളുരു: പെന്തെക്കോസ്ത് വിശ്വാസിയും കോട്ടയം പുതുപ്പള്ളി കൈപ്പനാട്ട് തോണിപുരയ്ക്കൽ പുന്നൂസ് ചെറിയാൻ – സ്നേഹ ദമ്പതികളുടെ രണ്ടാമത്തെ മകൻ അലൻ ഏബ്രഹാം പുന്നൂസ് ഐ സി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 95 ശതമാനം മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി.
ടി പി എം പുതുപ്പള്ളി സഭാംഗവും മലയാള മനോരമ അക്കൗണ്ട്സ് വിഭാഗം മുൻ ചീഫ് ജനറൽ മാനേജരുമായിരുന്ന രാജൻ വി ഫിലിപ്പിൻ്റെ കൊച്ചുമകനാണ്.
ബെംഗളുരു ഈസ്റ്റ് റിച്ചാർഡ്സ് ടൗൺ ക്ലാരൻസ് ഹൈസ്ക്കൂളിലെ വിദ്യാർഥിയായിരുന്നു. പിതാവ് പുന്നൂസ് ചെറിയാൻ ബാംഗ്ലൂർ മനോരമ മാർക്കറ്റിംങ് വിഭാഗം സീനിയർ മാനേജരാണ്.
സഹോദരൻ. അമൽ

-ADVERTISEMENT-

You might also like