കെ.റ്റി.എം.സി.സി സൂം ടാലൻ്റ് ടെസ്റ്റ് 2020

കുവൈറ്റ് : കുവൈത്ത് ടൗൺ മലയാളി ക്രിസ്തിയൻ കോൺഗ്രിഗേഷൻ (KTMCC ) ഹാർവസ്റ്റ് ടെലിവിഷനുമായി സഹകരിച്ച് Zoom Talent Test -2020 ആഗസറ്റ് 22 ശനിയാഴ്ച്ച രാവിലെ 8 മുതൽ 2 മണി വരെ നടത്തപെടുന്നു.

രാവിലെ 8 മുതൽ 1 മണി വരെ 5 വ്യത്യസ്ത Zoom വേദികളിലായി മത്സരങ്ങളും, 1 മണി മുതൽ 2 മണി വരെ നടക്കുന്ന സമാപന സമ്മേളനത്തിൽ ആയിരം അംഗങ്ങളെ ഉൾക്കൊള്ളാവുന്ന Zoom-ലൂടെ പ്രശസ്തരും പ്രഗത്ഭരുമായ വിശിഷ്ട അതിഥികളുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

KTMCC യിൽ ഉൾപ്പെട്ട സഭകളിൽ നിന്നും ഒരോ മത്സരയിനത്തിനും ഒരു വ്യക്തിക്കു മാത്രമായിരിക്കും പങ്കെടുക്കുവാൻ അവസരം. എന്നാൽ ഒരു വ്യക്തിക്ക് എത്ര ഇനത്തിൽ വേണമെങ്കിലും മത്സരിക്കാം . വയസിന്റെ അടിസ്ഥാനത്തിൽ ജൂനിയർ, ഇന്റർമിഡിയേറ്റ്, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഒരോ മത്സരങ്ങളും. ക്രിസ്തീയ ഭക്തി ഗാനം സമൂഹഗാനം, പ്രസംഗമത്സരം, ചെറുകഥാ, ഉപന്യാസം, ബൈബിൾ ക്വിസ് എന്നിവയ്ക്കു പുറമെ പത്തു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം അവതരിപ്പിക്കുവാനും അവസരമുണ്ടായിരിക്കും.
ചർച്ച് ഓവർ ഓൾ ചാമ്പ്യൻഷിപ്പിനു പുറമെ വ്യക്തിഗത ചാമ്പ്യൻഷിപ്പും ഉണ്ടായിരിക്കും. കൂടാതെ ഈ Zoom Talent Test -നെ കുറിച്ചുള്ള വാർത്തകൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കാനും ഒരോ സഭയ്ക്കും അവസരമുണ്ടായിരിക്കും .ഏറ്റവും മികച്ച ന്യൂസ് ബുളറ്റിനുളള സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്നും അറിയിച്ചു. Zoom Talent Test – 2020 യുടെ ജനറൽ കൺവീനർ ആയി ജോർജ് കോശിയും ജനറൽ കോർഡിനേറ്റർഴ്സ് ആയി അജോ മാത്യുവും, ടിജോ സി.സണ്ണിയും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.