ക്രൈസ്റ്റ് റവലേഷൻ ഫേസ്ബുക് ലൈവ് മീറ്റിംഗ് ഇന്ന് മുതൽ

തിരുവനന്തപുരം : ക്രൈസ്റ്റ് റവലേഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 മുതൽ ഓഗസ്റ്റ് 1 വരെ ഫേസ്ബുക് ലൈവ് മീറ്റിംഗ് നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 8:30 മുതൽ 9:30 വരെ ക്രൈസ്റ്റ് റവലേഷൻ ഫേസ്ബുക് പേജിലൂടെയാണ് നടത്തപ്പെടുന്നത്.

post watermark60x60

‘മരുഭൂമിയിലെ ദൈവസഭ’ എന്ന വിഷയത്തെ ആസ്പദമാക്കി കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു ചെറിയാൻ (പിറവം), പാസ്റ്റർ സാബു വർഗീസ്(ഹൂസ്റ്റൺ), പാസ്റ്റർ പി.സി വർഗീസ്(റാന്നി), പാസ്റ്റർ ഷിബു തോമസ്(ഒക്കലഹോമ), പാസ്റ്റർ കെ.സി ജോൺ(തിരുവല്ല), പാസ്റ്റർ റെജി മാത്യു(ശാസ്‌താംകോട്ട), പാസ്റ്റർ ബി.മോനച്ചൻ(കായംകുളം), പാസ്റ്റർ പ്രിൻസ് തോമസ്(റാന്നി), പാസ്റ്റർ സജി കുര്യൻ(പുനലൂർ), പാസ്റ്റർ വർഗീസ് എബ്രഹാം(റാന്നി), പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ അലക്സ് ജോർജ്(ദുബായ്) എന്നിവർ സംസാരിക്കും. പാസ്റ്റർ അനിൽ ബെന്നിസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

കേഫാ ടെലിവിഷൻ, മിഡിൽ ഈസ്റ്റ്‌ ക്രിസ്ത്യൻ യൂത്ത്‌ മിനിസ്‌ട്രീസ്‌, ക്രിസ്ത്യൻ ലൈവ്, പ്രൈസ് ടി.വി, മോക്ഷം ടെലിവിഷൻ എന്നിവയിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like