ഡൽഹി ബൈബിൾ സ്കൂളിൻ്റെ സൂം ബൈബിൾ കാസ്സുകൾ 100 ദിനങ്ങൾ പിന്നിടുന്നു
ന്യൂഡൽഹി : റിവൈവൽ സിറ്റി ചർച്ചിൻ്റെ കീഴിലുള്ള ഡൽഹി ബൈബിൾ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ ബൈബിൾ ക്ലാസുകൾ 100-ാം ദിനത്തിലേക്ക്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു കെ. ജോൺ, പാസ്റ്റർ റോബിൻസൻ പാപ്പച്ചൻ, പാസ്റ്റർ ജോബി ഹാൽവിൻ, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ എബി എബ്രഹാം, പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വിഷയാടിസ്ഥാനത്തിൽ ക്ലാസുകൾ നടന്നു.
ഇപ്പോൾ പാസ്റ്റർ കെ. ഓ. തോമസ്, തൃശ്ശൂർ നയിക്കുന്ന ബൈബിൾ ക്ലാസുകൾ നടന്നു വരുന്നു. വരും ദിവസങ്ങളിൽ അഭിഷിക്തന്മാരായ ദൈവദാസന്മാർ വിവിധ വിഷയാടിസ്ഥാനത്തിൽ ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ പ്രകാശ് കെ. മാത്യു ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.