മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി മലങ്കര മാർത്തോമാ സഭ
തിരുവല്ല: കോവിഡ് 19 ന്റെ പ്രതിരോധനടപടികൾ ത്വരിതപ്പെടുത്തുന്നതിനായി മലങ്കര മാർത്തോമാ സുറിയാനി സഭ 35 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ നാളിതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും സഭ അഭിനന്ദിക്കുകയും തുടർന്നും സംസ്ഥാനസർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്ന് പരമാദ്ധ്യക്ഷൻ അഭിവന്ദ്യ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു.