കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഐ.പി.സി-പി. സി.കെ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന നൽകി

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച്- പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പത്തനംതിട്ട കളക്ടറേറ്റിൽ ജില്ലാ കളക്ടർ പി ബി നൂഹിന് IPC PCK ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജോജി കെ വർഗീസ് തുക അടങ്ങുന്ന ചെക്ക് കൈമാറി. സി എ സണ്ണി, ജോബിൻ മാത്യു എന്നിവർ പങ്കെടുത്തു.

News Middle Advt Banner

കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ വിവിധ ജില്ലകളിലെ 66 ല്‍‌പരം നിർധനരായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക് ചികിത്സാസഹായവും നൽകുകയുണ്ടായി. കൂടാതെ IPC PCK ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇതിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം നടത്തിവരുന്നതാ യും ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading