സൺഡേ സ്കൂൾ കുട്ടികൾ ഉപവാസത്തിലും പ്രാർത്ഥനയിലും
ഷാർജ: Covid – 19 പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഐ പി.സി യു.എ.ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ നാലാം തീയതി ശനിയാഴ്ച രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ ഉപവാസ ത്തോടെ പ്രാർത്ഥിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഐ.പി.സി യു.എ.ഇ റീജിയനിൽ ഉളള എല്ലാ സഭകളിലെയും സൺഡേസ്കൂൾ കുഞ്ഞുങ്ങൾ അധ്യാപകർ ഹെഡ്മാസ്റ്റർ ദൈവദാസന്മാർ എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡൻറ് പാസ്റ്റർ രാജൻ എബ്രഹാമിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രസ്തുത ഉപവാസ പ്രാർത്ഥനയ്ക്ക്, ഐ.പി.സി ജനറൽ വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൺ ജോസഫ്, സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ദിലു ജോൺ, പാസ്റ്റർ നെബു മാറ്റ്സൺ, ലിനോ മാത്യു, വിനോദ് ഏബ്രഹാം എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.