ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ പൊതുയോഗങ്ങൾ മാറ്റിവച്ചു

ജോർജ് തോമസ്

അടൂർ : ലോകവ്യാപകമായി കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപെട്ടു, കേരള സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ.പി.സി അടൂർ വെസ്റ്റ് സെന്ററിൽ ഉള്ള ലോക്കൽ സഭകളിൽ ഇടയോഗങ്ങൾ, ഉപവാസ പ്രാർത്ഥനകൾ, രാത്രി യോഗങ്ങൾ, സ്പെഷ്യൽ മീറ്റിംഗുകൾ ഈ ദിവസങ്ങളിൽ നടത്തേണ്ടതില്ല. സെന്ററിലെ ശുശ്രൂഷകന്മാരും, ദൈവമക്കളും താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്.

1.ആരാധന സമയം കുറക്കുക (10:00 AM മുതൽ 11:30 വരെ).ഇതു സംബന്ധിച്ച് യുകതമായ തീരുമാനം അതാത് ലോക്കൽ കമ്മറ്റിക്കു എടുക്കാവുന്നതാണ്.

2.പനി, ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നം ഉള്ളവർ ഭവനത്തിൽ തന്നെ വിശ്രമിക്കുക.

3.പകർച്ച വ്യാധിയുടെ പ്രയാസം അവസാനിക്കുന്നത് വരെ കത്തൃമേശ ശുശ്രൂഷകൾ, വിശുദ്ധചുംബനം, ഹസ്തദാനവും കഴിവതും ഒഴുവാക്കുക.

4.മാർച്ച്‌ മാസത്തിൽ സെന്റർ നടത്താനിരുന്ന സ്വമേധയ വേലയും (ഐപിസി ചൂരക്കോട്), മാസയോഗവും (ഐപിസി പനത്തോപ്പ്) മാറ്റിവെച്ചിരിക്കുന്നു.

5.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സൺ‌ഡേ സ്കൂൾ , സോദരി സമാജം, പി വൈ പി എ, ഇവാഞ്ചലിസം ബോർഡ്‌ മീറ്റിംഗുകൾ നടത്തേണ്ടതില്ല.

6.മരണാനന്തര ചടങ്ങുകൾ വളരെ ചുരുക്കമായും, വേണ്ടപ്പെട്ടവരെ മാത്രം ഉൾക്കൊള്ളിച്ചും കൊണ്ട് നടത്തുവാൻ ശ്രമിക്കുക.

7.പ്രാദേശിക സഭയിൽ ആരാധന ഒഴികെയുള്ള പൊതു മീറ്റിംഗുകൾ ഒഴുവാക്കുക.

8.സർക്കാർ നിർദ്ദേശിച്ച എല്ലാ പ്രതിരോധമാർഗങ്ങളും കൃത്യമായി പാലിക്കുക.

അടൂർ വെസ്റ്റ് സെന്ററിന് വേണ്ടി വേണ്ടി
സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ്, സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply