കോവിഡ് 19 ; ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പ്രാർത്ഥനക്ക് ആഹ്വാനം ചെയ്യുന്നു
തിരുവല്ല: ദേശത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന പകർച്ചവ്യാധി ജീവനുകൾക്ക് നാശം സൃഷ്ടിക്കാതെ എത്രയും വേഗം നിയന്ത്രണ വിധേയമാക്കെണ്ടതിനും,രോഗം പിടിപെട്ടിട്ടുള്ളവർക്ക് കഴിവതും വേഗം സൗഖ്യം ലഭ്യമാകേണ്ടതിനും പ്രത്യേക പ്രാർത്ഥനക്ക് ആഹ്വനം ചെയ്യുന്നു .
രോഗം പടരാതിരിക്കേണ്ടതിനും ജനങ്ങൾ പരിഭ്രാന്തരാകാതിരിക്കുവാനുമായി അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിക്കുകയും ,ഒഴിവാക്കുവാൻ കഴിയുന്ന എല്ലാ യോഗങ്ങളും(സണ്ടേസ്കൂൾ ,സി.ഇ.എം,വനിതാസമാജം ഉൾപ്പെടെ) ഒഴിവാക്കണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദേശിയ പ്രസിഡന്റ് പാസ്റ്റർ പി.എം ജോൺ അറിയിച്ചു.