കോറിഡ് 19 : ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ പ്രാർത്ഥനദിനം
ലോകത്ത് കോവിഡ് 19 എന്ന മാരകമായ കൊറോണ വൈറസ് പിടിക്കപ്പെട്ട് വളരെ ഭീതിയും മരണഭയത്തിലുമായ അവസ്ഥയിലേക്ക് കടന്നിരിക്കുന്നു. ഇപ്പോൾ തന്നെ 130 രാജ്യങ്ങളിലേക്ക് ഈ വൈറസ് വ്യാപിച്ചിരികുന്നു. മരണ സംഖ്യയും അനുദിനം വർദ്ധികുന്നു.നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം സ്ഥിതീകരിച്ച് ഇന്ന് 12 ൽ അധികം രോഗികൾ പത്തനംതിട്ട,കോട്ടയം, എറണാകുളം ജില്ലകളിൽ ആശുപത്രിയിൽ ആയിരിക്കുന്നു.
ഞായർ(15/03/2020) പ്രത്യേക പ്രാർത്ഥനദിനമായി ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യ സഭ വേർതിരിക്കുന്നു. രാവിലെ 11മണി മുതൽ 15 മിനിറ്റ് ഈ വിഷയത്തിനു പ്രത്യേക പ്രാർത്ഥനക്ക് വേണ്ടി സമയത്തെ വേർതിരിക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.കൂടാതെ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും നാം പൊതുവിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കയും ചെയ്യണമെന്ന് അറിയിക്കുന്നു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിൽ ക്രമീകരിച്ചിരിക്കുന്ന എല്ല പൊതു മീറ്റിംഗ്കളും ഒഴിവാക്കിയതായും ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യ കോഡിനേറ്റർ
ബിജോയ് വി.പി അറിയിച്ചു.