കോവിഡ്​ 19: ഇന്ത്യക്കാർക്ക്​ മാർച്ച്​ ഒമ്പത്​ മുതൽ ഖത്തർ യാത്രാവിലക്ക്​ ഏർപ്പെടുത്തി

 

 

ദോഹ: കോവിഡ്​ 19 സ്ഥിരീകരിക്കപ്പെട്ട പശ്​ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഖത്തർ താൽകാലിക യാത്രാവിലക്ക്​ ഏർപ്പെടുത്തി. ഇറ്റലിയിൽ നിന്ന്​ ദോഹ വഴി ഖത്തർ എയർവേയ്​സ്​ വിമാനത്തിൽ കൊച്ചിയിൽ എത്തിയ പത്തനംതിട്ട സ്വദേശികൾക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ഇതിൻെറ കൂടി പശ്​ചാത്തലത്തിലാണ്​ മുൻകരുതൽ എന്ന നിലയിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക്​ ഖത്തറിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്​.

ഖത്തർ ഗവൺമെൻറ്​ കമ്മ്യൂണിക്കേഷൻ ഓഫിസും ഖത്തർ ന്യൂസ്​ ഏജൻസി (ക്യു.എൻ.എ)​യും ഇക്കാര്യം അറിയിച്ചിട്ടുണ്ട്​. മാർച്ച്​ ഒമ്പതുമുതലാണ്​ യാത്രാവിലക്ക്​ ബാധകമാവുന്നത്​. ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസിഡൻസ്​ പെർമിറ്റ്​ ഉള്ളവർ, വർക്ക്​ പെർമിറ്റ്​ ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കൊക്കെ നിരോധനം ബാധകമാണ്​. ബംഗ്ലാദേശ്​, ചൈന, ഈജിപ്​ത്​, ഇറാൻ, ഇറാഖ്​, ലെബനാൻ, നേപ്പാൾ, പാകിസ്​താൻ, ഫിലിപ്പീൻസ്​, സൗത്ത്​​കൊറിയ, ശ്രീലങ്ക, സിറിയ, തായ്​ലൻറ്​ എന്നീ രാജ്യക്കാർക്കും ഖത്തർ താൽകാലിക യാത്രവിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. ഇന്ത്യക്കാർക്ക്​ വിലക്കുള്ള കാര്യം ഖത്തറിലെ ഇന്ത്യൻ എംബസിയും ട്വിറ്ററിൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.