ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ ഒരുക്കുന്ന ഉണർവ്വ് യോഗങ്ങളും ഉപവാസ പ്രാർത്ഥനയും

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ ഒരുക്കുന്ന ഉണർവ്വ് യോഗങ്ങളും ഉപവാസ പ്രാർത്ഥനയും
മാർച്ച് 15 മുതൽ ഏപ്രിൽ 4 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണിമുതൽ 1 മണി വരെയും വൈകിട്ട് 6 മണിമുതൽ 9 മണിവരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ(കായംകുളം ചെട്ടികുളങ്ങര റോഡിൽ സെന്റ്‌ ജോർജ്ജ് ഹോസ്പിറ്റലിന് കിഴക്കുവശം,ഐ.പി.സി ബഥേൽ ചർച്ചിന് സമീപം) വച്ചാണ് യോഗങ്ങൾ നടക്കുന്നത്.

ഈ 21 ദിവസങ്ങളിൽ വിവിധ കൃപാവരമുള്ള ദൈവദാസന്മാർ ദൈവവചനം സംസാരിക്കുന്നു. ഭാരതത്തിന്റെ സുരക്ഷക്കും ,സമാധാനത്തിനും ,ദൈവീക ഉണർവിനും വേണ്ടി പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ വർഗീസ് ബേബിയും പ്രയർ ടീമും ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.