കൊറോണ ഭീതി – പ്രാർത്ഥനക്കും സഹകരണത്തിനും അഹ്വാനം ചെയ്ത് ഐ.പി.സി സഭ

കുമ്പനാട്: കൊറോണ ഭീതി – പ്രാർത്ഥനക്കും സഹകരണത്തിനും അഹ്വാനം ചെയ്ത്കൊണ്ട് ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ പത്രക്കുറിപ്പ് പുറത്തിറങ്ങി. പത്രക്കുറുപ്പിന്റെ പൂർണ്ണ രൂപം ചുവടെ:

നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിലും പ്രവാസി മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിലും കൊറോണ വൈറസ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നു.

ഈ ഗുരുതരമായ പ്രതിസന്ധിയിലും ആശങ്കയിലും ആയിരിക്കുന്ന ലോക സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് ദൈവമക്കളുടെ ഉത്തരവാദിത്വമാണ്. പ്രത്യേകിച്ച്, ഏറെ ആശങ്ക ആയിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സഹോദരന്മാർക്ക് ആയി പ്രത്യേകം പ്രാർത്ഥിക്കേണ്ടതുണ്ട്. മുന്നറിയിപ്പുകൾ അവഗണിക്കാതെ, ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും, സൗഖ്യദായകനായ യേശുക്രിസ്തുവിന്റെ കരം പ്രവർത്തിക്കേണ്ടതിനായി പ്രാർത്ഥിക്കുകയും ചെയ്യാം.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യിലെ എല്ലാ പ്രാദേശിക സഭകളും ഒരു പ്രത്യേക ദിവസം വേർതിരിച്ച് സഭയായും, വ്യക്തിപരമായും, ഈ വിഷയത്തിനു വേണ്ടി ഉപവസിച്ചു പ്രാർത്ഥിക്കണം എന്ന് ദൈവ നാമത്തിൽ അഭ്യർത്ഥിക്കുന്നു.

കൂടാതെ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾ, രോഗബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading