ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന് പുതിയ നേതൃത്വം
ഡൽഹി: രാജ്യതലസ്ഥാനനഗരിയായ ഡൽഹിയിൽ ഈ കാലഘട്ടത്തിൽ ക്രൈസ്തവ ഗോളത്തിൽ ഇതിനകം ശ്രദ്ധിക്കപ്പെടുന്ന കൂട്ടായ്മയും
ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്റർകൂടിയായ ഡൽഹി ചാപ്റ്ററിന്റെ 2020-21 കാലയളവിലേക്കുള്ള നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായി അനീഷ് വലിയപറമ്പിൽ, വൈസ് പ്രസിഡന്റ് : പാസ്റ്റർ ബ്ലസ്സൻ പി ബി, സെക്രട്ടറി : അഡ്വക്കറ്റ് സുകു തോമസ്, ജോയിന്റ് സെക്രട്ടറി : നോബിൾ സാം , ട്രെഷറർ : രഞ്ജിത്ത് ജോയി , മീഡിയ മനേജർ : സ്‌റ്റീഫൻ സാമുവേൽ , മീഡിയ കോർഡിറ്റർ : ജെറിൻ ജി ജേക്കബ്, മിഷൻ കോർഡിറ്റേർ : ഇവാ.വർക്കി പി വർഗ്ഗീസ് , പ്രോഗ്രാം കോർഡിനേറ്റർ : സോബിൻ രാജു, കമ്മറ്റി അംഗങ്ങൾ: പാസ്റ്റർ ബിനു ജോൺ എന്നിവരാണ് പുതിയ ഭരണസാരഥികൾ.മാനേജ്മെന്റ് പ്രതിനിധിയായി ഫിന്നി കാഞ്ഞങ്ങാട് പ്രവർത്തിക്കുന്നു.
കഴിഞ്ഞദിവസം കൂടിയ വാർഷികയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.കഴിഞ്ഞ പ്രവർത്തന വർഷത്തെ പ്രവർത്തനവിലയിരുത്തലും,വരവ്-ചിലവ് കണക്കുകളുടെ റിപ്പോർട്ട് അവതരണവും,തുടർന്നുളള പ്രവർത്തനതീരുമാനങ്ങളും യോഗത്തിൽ നടന്നു.
പ്രസിഡന്റായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് വലിയപറമ്പിൽ ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ അസ്സോ.എഡിറ്റർ,ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ മീഡിയാ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു, ഇന്ത്യാ ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കോട്ടയം ഡിസ്ട്രിക്ട് പാസ്റ്റർ അനിയൻകുഞ്ഞ് സാമുവേലിന്റെ മകനാണ്.
വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലെസൺ പി.ബി ഡൽഹി ഗരിമ ഗാർഡൻ ഐ.പി.സി സഭയുടെ പാസ്റ്ററും പബ്ലിക്കേഷൻ ബോർഡ് ചെയർമാനും അറിയപ്പെടുന്ന ബൈബിൾ ക്വിസ് മാസ്റ്ററുമാണ്. ചാപ്റ്ററിന്റെ സെക്രട്ടറിയായി തുടരുന്ന അഡ്വ.സുകു തോമസ് സുപ്രീം കോടതിയിലെ അഭിഭാഷകനാണ് . ജോയിന്റ് സെക്രട്ടറി നോബിൾ സാം ഔദ്യോഗിക ജോലിയോടൊപ്പം ഡൽഹിയിലെയിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമാണ്, ട്രഷറായി തുടരുന്ന രഞ്ജിത്ത് ജോയി കെൽട്രോൺ ഡൽഹി ബ്രാഞ്ച് ഹെഡായി പ്രവർത്തിച്ചു വരുന്നു.
മീഡിയ മാനേജർ സ്റ്റീഫൻ സാമുവേൽ വിവിധ സെക്കുലർ മാധ്യമങ്ങളിൽ ടെക്ക്നിക്കൽ മാനേജറായി പ്രവർത്തിച്ചിട്ടുണ്ട്.മീഡിയ കോർഡിനേറ്റർ ജെറിൻ ജേക്കബ് തിരുവല്ല സ്വദേശിയും ടി.പി.എം സഭാംഗമാണ്. മിഷൻ കോർഡിനേറ്റർ ഇവാ. വർക്കി പി വർഗീസ് ഐ പി സി ഗോണ്ട, ഈസ്റ്റ് ഡൽഹി സഭയുടെ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര മിഷൻ ബോർഡ് മെംബറുമാണ്. പ്രോഗ്രാം കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട സോബിൻ രാജു, ഫോട്ടോ ജേർണലിസം വിദ്യാർത്ഥിയും ഡൽഹി ഗരിമ ഗാർഡൻ ഐ.പി.സി സഭാംഗമാണ്. പ്രഭാഷകനും ഗായകനും ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് കാൽക്കാജി സഭാശുശ്രൂഷകനും കൂടിയായ പാസ്റ്റർ ബിനു ജോൺ കമ്മറ്റിയംഗമായും തിരഞ്ഞെടുക്കപ്പെട്ടു.ഡൽഹിയുടെ ക്രൈസ്തവ മാധ്യമ രംഗത്ത് ക്രൈസ്തവ എഴുത്തുപുരയ്ക്ക് ഇതിനോടകം വലിയ
സ്വീകാര്യകതയാണ് ലഭിച്ചിട്ടുള്ളത്.