ഗുഡ്‌ന്യൂസ് ഫെസ്റ്റിവലിന് അനുഗ്രഹീത സമാപനം
വെസ്റ്റ് ബംഗാൾ: ഭൂട്ടാൻ- ഇന്ത്യ അതിർത്തിയിൽ ആദിവാസി മേഖലയായ മദരിഘട്ട് സംഘടിപ്പിച്ച ഗുഡ്‌ന്യൂസ് ഫെസ്റ്റിവലിനു അനുഗ്രഹീത സമാപനം.
പി.വൈ.പി.എ കേരള സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ അലക്സ് ജേക്കബ്, പാസ്റ്റർ സാമുവേൽ ചാക്കോ എന്നിവർ അനുഗ്രഹീത സന്ദേശം നൽകി. ബെഥേൽ വോയിസ് ഗാനങ്ങൾ ആലപിച്ചു.
നിരവധി പേർ പ്രാർത്ഥനയ്ക്കായി മുമ്പോട്ട് വരികയും അത്ഭുതരോഗ സൗഖ്യത്തിന്റെ സാക്ഷ്യങ്ങൾ പ്രസ്താവിക്കുകയും ചെയ്തു.
ഇവിടുത്തെ പ്രവർത്തനങ്ങളെ ഓർത്ത് ദൈവജനം പ്രാർത്ഥിച്ചാലും.