നാം ദൈവത്തേക്കാളും അധികമായി ഒന്നിനെയും സ്നേഹിക്കരുതേ; അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം

കൊട്ടാരക്കര: ലോകത്തെ അധികമായി സ്നേഹിക്കുന്നവർക്ക് പിതാവിന്റെ സ്നേഹമില്ല എന്ന് ദി പെന്തെക്കോസ്ത് മിഷൻ അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം. കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ ബുധനാഴ്‌ച ആരംഭിച്ച കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ മൂന്നാംദിന രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം ദൈവത്തേക്കാളും അധികമായി ഒന്നിനെയും സ്നേഹിക്കരുതേ എന്ന് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം പറഞ്ഞു.

ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ് എന്നിവർ രാത്രി യോഗത്തിന് നേതൃത്വം നൽകി. പകൽ നടന്ന പൊതുയോഗത്തിൽ പുനലൂർ സെന്റർ പാസ്റ്റർ സണ്ണി ജെയിംസ് പ്രസംഗിച്ചു.
ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയോടും കൊട്ടാരക്കര സർവ്വദേശീയ കൺവൻഷൻ സമാപിക്കും.
കൺവൻഷനിൽ നാളെ
4.00 – സ്തോത്ര പ്രാർത്ഥന
7.00 – വേദപാഠം
9.30 – പൊതുയോഗം
3.00 – കാത്തിരിപ്പുയോഗം
5.45 – സുവിശേഷ പ്രസംഗം
10.00 – കാത്തിരിപ്പുയോഗം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.