ഐ.പി.സി ഹൈദരാബാദ്-സെക്കന്ദരാബാദ് ഡിസ്ട്രിക്ട് കൺവൻഷൻ ഫെബ്രുവരി 12 മുതൽ
സെക്കന്തരാബാദ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹൈദരാബാദ് -സെക്കന്ദരാബാദ് ഡിസ്ട്രിക്ട് കൺവെൻഷൻ ഫെബ്രുവരി 12 മുതൽ 15 ശനിയാഴ്ച വരെ ഹൈദരാബാദ് അൽ വാൽ പഞ്ചാബി കമ്മ്യൂണിറ്റി ഹാളിൽ വൈകിട്ട് 6 മണിമുതൽ നടക്കും.
ബുധനാഴ്ച(12-2-20) നടക്കുന്ന പ്രാരംഭ യോഗം ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ സി.എം മാമ്മൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), എം.എ ജോൺ (തിരുവനന്തപുരം) എന്നിവർ ദൈവവചനം പ്രസംഗിക്കും. ഐ.പി.സി ഡിസ്ട്രിക്ട് ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും. പതിനാറാം തീയതി ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപ്തി കുറിക്കും.