കൊൽക്കത്ത: പുതിയതായി പണി കഴിപ്പിച്ച ഇന്ത്യ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഹെഡ് ഓഫീസ് ഉദ്ഘാടനം റീജിയന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ദൈവദാസന്മാരുടേയും ദൈവമക്കളുടെയും കൗൺസിൽ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ചർച്ച് ഓഫ് ഗോഡ് ഏഷ്യൻ സൂപ്രണ്ട് റവ.കെൻ ആന്റേഴ്സൺ നിർവഹിച്ചു.
റീജിയണൽ ഓവർസീയർ റവ.ബെന്നി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡാളസ് മെട്രോ ചർച്ച് സീനിയർ പാസ്റ്റർ റവ.സതീഷ് കുമാർ, പാസ്റ്റർ ഏ.റ്റി.ജോസഫ്, പാസ്റ്റർ വിജോഷ്, റീജിയണൽ കൗൺസിൽ അംഗങ്ങൾ,വിവിധ പുത്രികസംഘടന-ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ,സ്റ്റേറ്റ് പ്രതിനിധികൾ,സഭാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു