കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; കൊറോണ വൈറസിനേപ്പറ്റി അറിയേണ്ട കാര്യങ്ങൾ
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ട്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.
വിദ്യാർത്ഥിയുടെ പേരോ മറ്റ് വിദ്യാർത്ഥികളോ പുറത്തുവിട്ടിട്ടില്ല. വുഹാൻ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥി ആണെന്നാണ് വിവരം. പരിശോധനയിൽ ഈ വിദ്റയാർത്ഥിയുടെ രക്തസാമ്പിൾ പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി 27ഓളം സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും മറ്റുമായി പരിശോധിച്ചത്.
എഎൻഐ ആണ് വാർത്ത പുറത്തുവിട്ടത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയുടെ ഉന്നത തല യോഗം ചേരാൻ ധാരണയായി. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി.
കൊറോണ വൈറസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
എവിടെ കാണപ്പെടും…?
പക്ഷി മൃഗാദികളിലാണ് കാണപ്പെടുക
മനുഷ്യരിലേക്ക് പടരുമോ…?
രോഗ ബാധിതരായ പക്ഷി മൃഗാദികളുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും പടരാന്‍ സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാര്‍ വരെ.
ബാധിക്കുന്ന അവയവങ്ങള്‍
ന്യൂമോണിയ ബാധ, വൃക്കകളുടെ പ്രവര്‍ത്തന മാന്ദ്യം തുടങ്ങി മരണത്തിന് വരെ ഇവ കാരണമാകാം.
രോഗം കണ്ടുപിടിക്കുന്നതെങ്ങനെ…?
മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗ നിര്‍ണയം ഉറപ്പ് വരുത്തുന്നത്. PCR,NAAT എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍.
വാക്‌സിന്‍ ലഭ്യമാണോ…?
ഏഴുതരം കൊറോണ വൈറസുകളാണ് മനുഷ്യനില്‍ നിലവില്‍ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. കൊറോണ പുതിയ ഇനം വൈറസായതുകൊണ്ട്തന്നെ അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം കാര്യക്ഷമമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഏതാനം മാസങ്ങളോ, വര്‍ഷങ്ങളോ വേണ്ടി വരാം.
ചികിത്സ എന്ത്…?
കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസന പ്രക്രിയയില്‍ ഗുരുതരമായ തകരാറുള്ളവര്‍ക്ക് വെന്റിലേറ്റര്‍ ചികിത്സയും വേണ്ടി വരും.






- Advertisement -