48-മത് ആലപ്പുഴ കൺവൻഷനും സംഗീത സായാഹ്നവും

ആലപ്പുഴ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിന്റെ 48-)മത് ഡിസ്ട്രിക്റ്റ് കൺവൻഷനും സംഗീത സായാഹ്നവും 2020 ജനുവരി 29 ബുധൻ മുതൽ ഫെബ്രുവരി 02 ഞായർ വരെ ചേപ്പാട് ജംഗ്ഷന് സമീപം നടത്തപ്പെടുന്നു.

നാളെ 29 ബുധനാഴ്ച വൈകിട്ട് 05:30 ആരംഭിക്കുന്ന പൊതുയോഗത്തിൽ  ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് 48-)മത് സെന്റർ കൺവൻഷന്റെ  ഉത്ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ് സണ്ണി കുര്യൻ, സി. ജോർജ് മാത്യു, രാജു ആനിക്കാട്, ലാസർ വി. മാത്യു, റെജി ശാസ്താംകോട്ട, അനീഷ് ഏലപ്പാറ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ജോൺസൺ സാമുവേൽ, പാസ്റ്റർ സാബു ആര്യപ്പള്ളിൽ (പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌) എന്നിവർ പ്രസംഗിക്കും.

എല്ലാ ദിവസസും വൈകിട്ട് 05.30 മുതൽ 09.00 വരെ പൊതുയോഗം, വെള്ളി രാവിലെ 09.30 മുതൽ 01.00 ഉപവാസ പ്രാർത്ഥന,  ഉച്ചയ്ക്ക് 02.30 മുതൽ 05.00 വരെ സോദരീ സമാജം വാർഷികം, ശനി രാവിലെ 10.00 മുതൽ 12.00 വരെ ഓർഡിനേഷൻ സർവീസ്, ഉച്ചയ്ക്ക് 02.00 മുതൽ 05.30 വരെ സൺ‌ഡേ സ്കൂൾ & പി.വൈ.പി.എ സംയുക്ത വാർഷികവും, ഞായർ രാവിലെ 08.30 മുതൽ 01.00 വരെ സംയുക്ത  സഭായോഗം, കർതൃമേശ & സമാപന സമ്മേളനം എന്നിവ നടത്തപ്പെടും.

യേശുദാസ് ജോർജിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹോളി ഹാർപ്സ് ഗാനശുശ്രുക്ഷയ്ക്ക് നേതൃത്വം നൽകും.

സെന്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ എൻ. സ്റ്റീഫൻ, പാസ്റ്റർ തോമസ് കുര്യൻ, പാസ്റ്റർ ജോസഫ് ജോൺ, സൈമൺ തോമസ്, കെ.കെ. തോമസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like
Leave A Reply