പി.വൈ.പി.എ. കേരള സുവിശേഷ യാത്ര ഇന്ന് തെന്മലയിൽ

തെന്മല: കേരള സംസ്ഥാന പി.വൈ.പി.എ. നേതൃത്വം നൽകുന്ന കേരള സുവിശേഷ യാത്ര ഇന്ന് (23 ജനുവരി) തെന്മലയിൽ നടന്നു. തെന്മല ഡാമിനു സമീപമുള്ള റ്റി.ഐ.പി കോളനിയിലാണ് ഇന്ന് സുവിശേഷം പ്രഘോഷിക്കപ്പെട്ടത്‌.

പി.വൈ.പി.എ സംസ്ഥാന പ്രസിഡണന്റ് സുവി. അജു അലക്സ്‌ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സി.എ. തോമസ് ഉദ്ഘാടനം നിർവഹിച്ച സുവിശേഷയോഗത്തിൽ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ സാമുവേൽ പ്രസംഗിച്ചു.

മധുരഗാനങ്ങൾ ആലപിച്ച ഗിലെയാദ് വോയിസ്‌ ജനശ്രദ്ധ ആകർഷിച്ചു. ആരാധനക്ക്‌ ഡാർവിൻ വിത്സൺ നേതൃത്വം നൽകി. ക്രൈസ്തവ എഴുത്തുപുര മീഡിയ ഡയറക്ടർ ഷൈജു മാത്യു സന്നിഹിതനായിരുന്നു.

സംസ്ഥാന പി.വൈ.പി.എ ജോ സെക്രട്ടറി സന്തോഷ് എം പീറ്റർ, കൗൺസിൽ അംഗം പാസ്റ്റർ വിക്ടർ മലയിൽ, കൊട്ടാരക്കര മേഖല വൈസ്‌ പ്രസിഡന്റ്‌ ബ്ലെസ്സൻ ബാബു, പുനലൂർ സെന്റർ എക്സിക്യൂട്ടീവ് അംഗം ഷിബിൻ തുടങ്ങി അനേകം പി.വൈ.പി.എ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. അനേകം ഗ്രാമവാസികൾ വളരെ സന്തോഷത്തോടെ യോഗത്തിൽ സംബന്ധിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading