“റീബൂട്ട്” യുവജന ക്യാമ്പ് ടോറോന്റോയിൽ

ബർലിങ്ടൺ (ടോറോന്റോ): കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രിൽ 10 -12 വരെ ബർലിംഗ്ടണിലുള്ള ഹോളിഡേ ഇൻ ബർലിങ്ടൺ കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടും. ഏപ്രിൽ 10ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഏപ്രിൽ 12 നു ഉച്ചക്ക് അവസാനിക്കും.

18 -30 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കാനഡയിലെ വിവിധ പട്ടണങ്ങളിലെ കോളേജുകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു. പ്രയ്‌സ് ആൻഡ് വർഷിപ്, കൗൺസിലിംഗ്, ടാലെന്റ്റ് നൈറ്റ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുന്നതാണ് “റീബൂട്ട് “യുവജന ക്യാമ്പ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം. താമസവും ഭക്ഷണവും ഉൾപ്പെടെ 100 ഡോളർ ആണ് രെജിസ്ട്രേഷൻ ഫീസ്.

“റീബൂട്ട് “ യുവജന ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് സോളമൻ ബെഞ്ചമിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading