ഐ.പി.സി.എൻ.ആർ വെസ്റ്റ് സോൺ സംയുക്ത ആരാധന
മുംബൈ: ഇന്ത്യ പെന്തക്കോസ്തു ദൈവ സഭ നോർത്തേൺ റീജിയൺ, വെസ്റ്റ് സോണിലുള്ള സഭകളുടെ സംയുക്‌ത ആരാധന 2020 ജനുവരി 12 ഞായറാഴ്ച രാവിലെ 9:30 മുതൽ 1 മണിവരെ നടത്തപ്പെടും. ബാൻഡൂപ്പ് വെസ്റ്റിൽ ഉള്ള ബ്രൈറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രസ്തുത ആരാധനയിൽ ഐ.പി.സി.എൻ ആർ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ പി.എം.ജോൺ മുഖ്യ സന്ദേശം നൽകുന്നതാണ്. വെസ്റ്റ് സോൺ കൊയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
ഐ.പി.സി.എൻ.ആർ വെസ്റ്റ് സോണൽ പ്രസിഡന്റ് പാസ്റ്റർ രാജു.പി.നായർ യോഗ ക്രമീകരണങ്ങൾക്കു നേതൃത്വം കൊടുക്കുന്നു.