ചർച്ച് ഓഫ് ഗോഡ് സെൻട്രൽ മുംബൈ ഡിസ്ട്രിക്ട് വാർഷിക കൺവെൻഷൻ ഇന്നു മുതൽ
ചെമ്പുർ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ മുംബൈ ഡിസ്ട്രിക് വാർഷിക കൺവെൻഷനും ആരാധനയും ഡിസംബർ 19 മുതൽ 21 വരെ വൈകിട്ട് 6 .30 മുതൽ 9 വരെ ചെമ്പുർ സഭ ഹാളിൽ വച്ച് നടത്തും. പാസ്റ്റർ റജി ശാസ്താംകോട്ട (കേരള) ഈ ദിവസങ്ങളിൽ ദൈവവചനം സംസാരിക്കും. ഡിസ്ട്രിക് പാസ്റ്റർ പി.ടി ജേക്കബ്,ഡിസ്ട്രിക് സെക്രട്ടറി പാസ്റ്റർ സജി കുര്യാക്കോസ് എന്നിവർ നേത്രത്വം നൽകും. പാസ്റ്റർ ജിക്സൺ ജയിംസിന്റെ നേതൃത്വത്തിൽ വൈ.പി.ഇ ഗായക സംഘം ഗാനങ്ങൾ ആലപിക്കും.
വെള്ളി,ശനി ദിവസങ്ങളിൽ രാവിലെ 10 ന് ഫാമിലി കോൺഫെറൻസ്,22 ന് രാവിലെ 9 ന് ചർച്ച് ഗേറ്റ് എസ് എൻ ഡി റ്റി കോളജ് ഓഡിറ്റോറിയത്തിൽ സംയുകത ആരാധനാ നടക്കും. ഇവാഞ്ചിലാസം ഡയറക്ടർ പാസ്റ്റർ ഇ.പി സാംകുട്ടി തിരുവത്താഴ ശുശ്രുശൂഷയ്ക്ക് നേതൃത്വം കൊടുക്കും.