ഐ.പി.സി സൗത്ത് കാനറ സെന്റർ കൺവൻഷൻ
ബാംഗ്ലൂർ: ഐ.പി.സി സൗത്ത് കാനറാ സെന്ററിന്റ രണ്ടാമത് വാർഷിക കൺവൻഷൻ ഡിസംബർ 19 മുതൽ 22 വരെ ഉറേജൽ സീയോൻ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ഒ.റ്റി. തോമസ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകീട്ട് 6:30ന് ആരംഭിക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, വർഗീസ് മാത്യു , ഓ.റ്റി. തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എൻ.കെ. ജോർജ്, പി.ഓ. സാമുവേൽ മുഖ്യാഥിതികളായി പങ്കെടുക്കും.
വെള്ളി രാവിലെ ഉപവാസ പ്രാർത്ഥന ഉച്ചകഴിഞ്ഞ് സഹോദരി സമാജം മീറ്റിങ്ങും 21നു ഉച്ചക്ക് പി.വൈ.പി.എ സൺഡേ സ്കൂൾ സംയുക്ത വാർഷികവും നടക്കും. അഡ്വ. ജിയോ ജോർജ്, പ്രദീപ് മാത്യു, പുന്നൂസ് എം. കുരിയൻ, പാസ്റ്റർ ലിജു കോശി, പാസ്റ്റർ ലാൻസൻ മത്തായി എന്നിവർ സംയുക്ത വാർഷികത്തിൽ പങ്കെടുക്കും. 22 ഞായർ രാവിലെ 9ന് നടക്കുന്ന സംയുക്ത ആരാധനയോടെ വാർഷിക കൺവൻഷൻ സമാപിക്കും. പാസ്റ്റർ പ്രിൻസ് ഐസക് (ജനറൽ കൺവീനർ) പാസ്റ്റർ സാജൻ സഖറിയ (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.






- Advertisement -