ആലപ്പുഴ ജില്ലാ പി.വൈ.സി മ്യൂസിക്ക് നൈറ്റും ജില്ലാ പ്രവർത്തനോദ്ഘാടനവും
മാവേലിക്കര: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ(പി.വൈ.സി) ആലപ്പുഴ ജില്ല മ്യൂസിക്ക് നൈറ്റും ജില്ലാ പ്രവർത്തനോദ്ഘാടനവും ഡിസംബർ 13 വെള്ളിയാഴ്ച നടത്തപ്പെടുന്നു. വൈകിട്ട് 6 മുതൽ 8 വരെ മാവേലിക്കര പ്രയ്‌സ് സിറ്റി റിവവൈൽ ചർച്ചിൽ വച്ചാണ് നടക്കുന്നത്. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ജനറൽ പ്രസിഡന്റ് എൻ. എം രാജു ഉദ്ഘാടനം ചെയ്യും. ജോയൽ പടവത്ത്, ഇമ്മാനുവേൽ കെ. ബിയും സംഘവും ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പി. വൈ.സിയുടെ സ്റ്റേറ്റ് ഭാരവാഹികളും പങ്കെടുക്കുന്നു. പാസ്റ്റർ സജു മാവേലിക്കര, റോബിൻ തോമസ്, ഐവിൻ ജോൺ എന്നിവർ നേതൃത്വം കൊടുക്കും.




- Advertisement -