എം.ഇ.പി.സി വാർഷിക കൺവെൻഷന് അനുഗ്രഹ സമാപ്തി

ബഹ്‌റിൻ: എം.ഇ.പി.സിയുടെ വാഷിക കൺവെൻഷൻ നവംബർ 11 മുതൽ 13 വരെ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ ഹാളിൽ വച്ച്‌ പ്രസിഡന്റ് പാസ്റ്റർ മാത്തൻ കെ.സാമുവേൽ ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ വർഗീസ് എബ്രഹാം(രാജു മേത്രാ) മുഖ്യ പ്രാസംഗികനായിരുന്നു.

എം.ഇ.പി.സി അംഗത്വ സഭകളിലെ കർത്തൃദാസന്മാർ വിവിധ ദിവസങ്ങളിലെ മീറ്റിംഗുകൾക്കു നേതൃത്വം നൽകി (പാസ്റ്റേഴ്‌സ് – ജെയ്‌സൺ കുഴിവിള , പി.എം ജോയ് , പി സി വർഗീസ് ). പ്രസാദ് ജോയ് യുടെ നേതൃത്വത്തിൽ എം.ഇ.പി.സി ക്വയർ ആരാധനക്ക് നേതൃത്വം കൊടുത്തു.

എം.ഇ.പി.സി ക്രമീകരിച്ച മെമ്മറി വേർസ് & ബൈബിൾ ക്വിസ് താലന്തു പരിശോധനയിൽ വിജയികളായവരെയും , മെമ്മറി വേർസ് ഉത്തരക്കടലാസ് പരിശോധിച്ച സാം രാജേഷ്, ബൈബിൾ ക്വിസ് നടത്തിയ ക്വിസ് മാസ്റ്റർ ജേക്കബ്‌ ജോർജ് എന്നിവരെയും ആദരിക്കുകയുണ്ടായി .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading