സാഹിത്യവാരവും പുസ്തകോത്സവവും ഒക്ടോബർ 31 മുതൽ
തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യവാരവും പുസ്തകോത്സവവും ഒക്ടോബർ 31 മുതൽ നവംബർ 9 വരെ തിരുവല്ല സി.എസ്.എസ് ബുക്ക് ഷോപ്പിൽ വച്ച് നടക്കുന്നു. ഒക്ടോബർ 31ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രൊഫസർ എം. തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും. ഫാദർ ഡോ.ഡി.ജെ ജോഷ്വ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രശസ്ത കഥാകാരൻ ശ്രീ അയ്മനം ജോൺ മുഖ്യ പ്രഭാഷണം നിർവഹിക്കും.മാർത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ഡോ.പോൾ മണലിൽ എന്നിവർ ആശംസകൾ അറിയിക്കും. സി.എസ്.സിന്റെ പത്ത് പുതിയ പുസ്തകങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ പ്രകാശനം ചെയ്യും.


- Advertisement -

Comments are closed.