ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പിന്റെ വാർഷിക കൺവൻഷന് തുടക്കമായി

ഷാർജാ : ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പിന്റെ വാർഷിക കൺവൻഷന് തുടക്കംകുറിച്ചു. ഇന്നലെ രാത്രി 7:30ന് CGMF ന്റെ പ്രസിഡന്റ് പാസ്റ്റർ മാത്യു ടി സാമുവേൽ പ്രാർത്ഥിച്ച് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ പാസ്റ്റർ നിബു തോമസ് അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ വി.പി തോമസ് ആശംസകൾ അറിയിച്ചു. പാസ്റ്റർ സാജു ചാത്തന്നൂർ നൽകിയ മുഖ്യസന്ദേശം കടന്ന് വന്നവർക്ക് ആശ്വാസവും ആത്മീയ സന്തോഷവും നൽകുന്നതായിരുന്നു. “കാലം അതിന്റെ അന്ത്യത്തിലേക്ക്‌ നീങ്ങികൊണ്ടിരിക്കുന്നു ഉറക്കത്തിൽ നിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു, നാം വിശ്വസിച്ച സമയത്തേക്കാൾ രക്ഷ ഇപ്പോൾ നമുക്ക് അടുത്തിരിക്കുന്നു. റോമർ 13:11 നെ ആസ്പദമാക്കി ആനുകാലിക സംഭവങ്ങളും, കർത്താവിന്റെ വരവിനേയും കുറിച്ച് അദ്ദേഹം പ്രസംഗിച്ചു.

News Middle Advt Banner

CGMF ക്വയർ അനുഗ്രഹീത ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഈ കൺവൻഷനിൽ സഭാ വ്യത്യാസം കൂടാതെ അനേകം പേർ കടന്നു വന്നു. ക്രൈസ്തവ എഴുത്തുപുര ഈ യോഗങ്ങളുടെ മീഡിയ പാട്നർ ആയി പ്രവർത്തിക്കുന്നു. പാസ്റ്റർ പി.ഡി ജോയിക്കുട്ടിയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും ആദ്യ ദിവസത്തെ കൺവൻഷൻ അവസാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading