റ്റി.പി.എം സെക്കന്‍ഡ്രാബാദ് സെന്റർ കൺവൻഷൻ നാളെ മുതൽ

സെക്കന്‍ഡ്രാബാദ്/(തെലങ്കാന): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സെക്കന്‍ഡ്രാബാദിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ വാർഷിക സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 3 നാളെ മുതൽ 6 വരെ കീസര റ്റി.എസ്.എസ്.പി.ഡി.സി.എൽ സബ് സ്റ്റേഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. ഞായറാഴ്ച രാവിലെ 9 ന് സെക്കന്‍ഡ്രാബാദ് സെന്ററിലെ 38 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like