ദി പെന്തെക്കൊസ്ത് മിഷൻ പട്ടംകോളനി കൺവൻഷൻ

പട്ടംകോളനി: റ്റിപിഎം പട്ടംകോളനി സഭയുടെ (കട്ടപ്പന സെന്റർ) ആഭിമുഖ്യത്തിൽ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 3 നാളെ മുതൽ 6 ഞായർ വരെ തൂക്കുപാലം പബ്ലിക് ലൈബ്രറി ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.
സഭകളുടെ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.