കന്യാകുമാരി: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ദ്വി വത്സര കോൺഫറൻസിന്റെ രണ്ടാം ദിന സമ്മേളനം രാവിലെ 9.30 നു ആരംഭിച്ചു. സതേൺ ക്വയറിന്റെ ഗാനശുശ്രൂഷയോടെ ആരംഭിച്ച സമ്മേളനത്തിന്റെ അധ്യക്ഷത എസ്.ഐ. ഏ. ജി.അസിസ്റ്റന്റ് സൂപ്രണ്ട് റവ. പോൾ തങ്കയ്യ വഹിച്ചു സ്വാഗതം അറിയിച്ചു. ആത്മ നിറവിന്റെ അനുഗ്രഹീത ആരാധനക്ക് പാസ്റ്റർ തങ്കയ്യ നേതൃത്വം കൊടുത്തത് സമ്മേളനത്തിൽ സമ്മന്ധിച്ച സകല ജനത്തിനും സ്മരണീയ അനുഭവമായി.
ജനറൽ സൂപ്രണ്ട് റവ. ഡോ. വി. ടി. ഏബ്രഹാം മുഖ്യ സന്ദേശം നൽകി. കോൺഫറൻസ് തീമായ ” യാഗപീഠത്തിലെ തീ ജ്വലിച്ചു കൊണ്ടിരിക്കട്ടെ” എന്ന സന്ദേശത്തെ വിശകലനം ചെയ്തകെണ്ട് സംസാരിച്ചു. ദൈവത്തിൽ നിന്ന് പുറപ്പെട്ട തീ യാഗത്തെ ദഹിപ്പിച്ചതുപോലെ അനുദിന ജീവിതത്തിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ജ്വലിപ്പിച്ചു അശുദ്ധികളെ ചാരമാക്കണം. ആ അഗ്നി നമ്മെ ദൈവത്തോട് അടുപ്പിക്കയും അത് ശുശ്രൂഷയിലും ജീവിതത്തിലും ചലനം ഉണ്ടാക്കുകയും ചെയ്യും. ദൈവീക അഗ്നി നമ്മിൽ വസിക്കണം എങ്കിൽ ശരീരം ദൈവീക മന്ദിരമായിരിക്കണമെന്നും ഹൃദയം ദൈവസന്നിധിയിൽ പകരുന്നതും ആയിരിക്കട്ടെ എന്നും ചൂണ്ടി കാട്ടി. യേശുവിന്റെ സ്വഭാവം നമ്മിൽ ആയി തീരുമ്പോൾ മാത്രമേ പരിശുദ്ധാത്മാവ് നമ്മെ നേർവഴിക്കു നടത്തുകയുള്ളൂ. അതിനു യേശുവിലുള്ള സമർപ്പണവും വിശുദ്ധ ജീവിതവും അനിവാര്യമാണെന്നും അങ്ങനെ എങ്കിൽ ദൈവത്തിന്റെ ആലയമായ നമ്മുടെ മൺകൂടാരങ്ങളിൽ ദൈവീക അഗ്നി അനുനിമിഷവും ജ്വാലായായി നിലനിൽക്കുകയുള്ളൂ എന്നും പാസ്റ്റർ വി. ടി. ഏബ്രഹാം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
തുടർന്ന് ബിസിനിസിന്റെ രണ്ടാം സെക്ഷൻ ആരംഭിച്ചു. അഞ്ചങ്ങ എക്സിക്യൂട്ടിവ് കമ്മറ്റിയുടെ തെരഞ്ഞെടുപ്പിൽ അടുത്ത രണ്ടു വർഷത്തെ ജനറൽ സൂപ്രണ്ടായി റവ. ഡോ.വി. ടി. ഏബ്രാഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റുള്ള ഉദ്യോഗസ്ഥരെ ഉച്ച കഴിഞ്ഞുള്ള മൂന്നാം ബിസിനിസ് സെക്ഷനിൽ തെരഞ്ഞെടുക്കും.
തുടർന്നുള്ള സെക്ഷനിൽ എസ്.ഐ. എ. ജി സെൻട്രൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. പോൾ തങ്കയ്യയെ അസിസ്റ്റന്റ് സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുത്തു. മലയാളം ഡിസ്ട്രിക്ട് കൗൺസിലിൽ നിന്നുള്ള റവ. കെ. ജെ. മാത്യു വീണ്ടും ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്തി. ട്രഷറർ ആയി സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. സത്യനേശനെയും തിരഞ്ഞെടുത്തു. ശേഷിക്കുന്ന കമ്മറ്റി അംഗത്തെ നാളത്തെ സമ്മേളനത്തിൽ തിരഞ്ഞെടുക്കും. സന്ധ്യാ സമ്മേളനത്തിൽ എസ്.ഐ.എ. ജി. ജനറൽ സെക്രട്ടറി. റവ. കെ.ജെ. മാത്യു അധൃക്ഷത വഹിച്ചു. സതേൺ ഡിസ്ട്രിക്ട് ക്വയർ ആരാധനക്ക് നേതൃത്വം കൊടുത്തു. റവ. ഐവാൻ പവ്വർ മുഖ്യ സന്ദേശം നൽകി.




- Advertisement -