സി.ഇ.എം നോർത്ത് വെസ്റ്റ് റീജിയൻ ക്യാമ്പ് സൂറത്തിൽ
ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ സി ഇ എമ്മിന്റെ നോർത്ത് വെസ്റ്റ് റീജിയൻ ക്യാമ്പ് ഒക്ടോബർ 28-30 വരെ സൂററ്റിലെ കിമ്മിലുള്ള വി കെയർ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടക്കും. ‘ജീവന്റെ പുതുക്കത്തിൽ നടക്കുക’ എന്നതാണ് ചിന്താവിഷയം. സി.ഇ.എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ മുഖ്യ അതിഥികളായിരിക്കും. ക്യാമ്പിനോടനുബന്ധിച്ച് സെന്റർ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചവർക്കുള്ള താലന്തുപരിശോധനയും നടക്കും. സി.ഇ.എം റീജിയൻ പ്രസിഡന്റ് പാസ്റ്റർ ടോണി വർഗീസ്, സെക്രട്ടറി പാസ്റ്റർ അനിൽകുമാർ ജോണ്, ട്രഷറർ ഗ്രനൽ നെൽസൺ തുടങ്ങിയവർ പൊതുക്രമീകരണങ്ങൾക്കു നേതൃത്വം നൽകും. പാസ്റ്റർ വി പി കോശി ക്യാമ്പ് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സെന്ററുകൾ ചേർന്നതാണ് നോർത്ത് വെസ്റ്റ് റീജിയൻ.