പത്തനംതിട്ടയില്‍ കനത്ത മഴ
പത്തനംതിട്ട: ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് വെളളപ്പൊക്ക ഭീതി. പമ്പയാർ നിറഞ്ഞ് തീരത്തേക്ക് കയറി ഒഴുകുന്നു. തിരുവല്ലയില്‍ 12 വീടുകള്‍ തകര്‍ന്നു. മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. റാന്നി അരയാഞ്ഞിലിമണ്ണില്‍ ചപ്പാത്ത് മുങ്ങിയതിനെ തുടര്‍ന്ന് 400 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴഞ്ചേരിയിലും തിരുവല്ലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആറന്‍മുള വളളസദ്യയ്ക്കെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വളളങ്ങള്‍ എത്തുന്ന സത്രക്കടവില്‍ അഗ്നിരക്ഷാ സേന സജ്ജീകരണങ്ങളുമായി എത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 25അംഗ സംഘം തമിഴ്നാട് ആരക്കോണത്ത് നിന്ന് ഇന്നലെ രാത്രി പത്തനംതിട്ടയിലെത്തി. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഗവി വിനോദ സഞ്ചാരം താത്കാലികമായി നിറുത്തിവച്ചു.