അടിയന്തിര പ്രാർത്ഥനയ്ക്ക്: പുനലൂർ സ്വദേശികൾക്ക് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ അപകടം
പുനലൂർ: കഴിഞ്ഞ ദിവസം പുനലൂരിൽ നിന്നും ഹൈദരാബാദിലേക്ക് കാറിൽ യാത്രതിരിച്ച സാബുവും തന്റെ ഭാര്യയും ഭാര്യയുടെ ജേഷ്ഠത്തിയുടെ മകൻ അനീഷ് എന്നിവർക്ക് യാത്രാ മധ്യേ ഗഡ് വാളിൽ വെച്ച് അപകടം സംഭവിച്ചു. അനീഷിന്റെ നില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത് എന്നറിയുന്നു. സാബുവിനെ വാർഡിലും അദ്ദേഹത്തിന്റെ ഭാര്യയെ തീവ്ര പരിചരണ വിഭാഗത്തിലും യെശോദാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെയുള്ള മലയാളി സമുഹം സഹായങ്ങളുമായി ഒപ്പം ഉണ്ട്, തുടർന്ന് എല്ലാവരുടേയും പ്രാർത്ഥന ആവശ്യമായിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.


- Advertisement -

Comments are closed.