ആത്മ നിറവിൽ യുഎഇ ചർച്ച് ഓഫ് ഗോഡ് ടാലന്റ് ടെസ്റ്റ്

അബുദാബി: ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സൺ‌ഡേ സ്കൂൾ താലന്ത് പരിശോധന ജൂൺ 6 ന് അലൈൻ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്നു. ചർച്ച ഓഫ് ഗോഡ് യുഎഇ ഓവർസിയർ റവ. ഡോ. കെ ഓ മാത്യു ഉദ്‌ഘാടനം ചെയ്ത താലന്ത് പരിശോധനക്ക് വൈ പി ഇ & സൺ‌ഡേ സ്കൂൾ നാഷണൽ ബോർഡ് നേതൃത്വം നൽകി. പാ. ഗ്ലാഡ്‌സൺ കാരോട്ട്, പാ. ഷിബിൻ മാത്യു, ഇവാ. അനിൽ ആയുർ എന്നിവർ പ്രസംഗത്തിനും, ബ്രദ. ബ്രൈറ്റ് എബ്രഹാം, ബ്രദ. ഫിന്നി ജോൺസൺ, ബ്രദ. ഫ്രഡി ജോൺസൺ എന്നിവർ സംഗീത മത്സരങ്ങൾക്കും വിധികർത്താക്കളായിരുന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സയോൺ ചർച്ച് ഓഫ് ഗോഡ്, അൽ ഐൻ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി. താലന്തു പരിശോധനയിൽ വിജയികളായ എല്ലാവര്ക്കും സമാപന സമ്മേളനത്തിൽ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വിജയികളായ എല്ലാവര്ക്കും ചർച് ഓഫ് ഗോഡ് നാഷണൽ കൗൺസിലിന്റെ ആശംസകൾ അറിയിച്ചുകൊള്ളുന്നു.
മുന്നൂറിൽപരം മത്സരാർഥികൾ പങ്കെടുത്തു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.