ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പാസ്റ്റര്‍ പി.എ. കുര്യന്‍ പ്രസിഡന്‍റ്, ഫിന്നി പാറയില്‍ സെക്രട്ടറി

 

കൊല്‍ക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്‍റായി പാസ്റ്റര്‍ പി.എ. കുര്യനും സെക്രട്ടറിയായി പാസ്റ്റര്‍ ഫിന്നി പാറയിലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 12 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് കൊല്‍ക്കത്തയില്‍ നടന്ന ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ജനറല്‍ ബോഡിയില്‍ പാസ്റ്റര്‍ പി.എ. കുര്യന്‍ (പ്രസിഡന്‍റ്), പാസ്റ്റര്‍ പ്രദീപ് കുമാര്‍ വി.കെ. (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ ഫിന്നി പാറയില്‍ (സെക്രട്ടറി), പാസ്റ്റര്‍ ഷിജു മാത്യു (ജോ. സെക്രട്ടറി) ബ്രദര്‍ പി.സി. ചാക്കോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗ സ്റ്റേറ്റ് കൗണ്‍സിലിനെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ പി.എ. കുര്യനെ ജനറല്‍ കൗണ്‍സില്‍ പ്രതിനിധിയായും തെരഞ്ഞെടുത്തു.
പിറവം പാലച്ചുവട് പൂവത്തുംങ്കല്‍ അഗസ്തി സാറാമ്മ ദമ്പതികളുടെ മകനായി ഉപ്പുതറയില്‍ ജനിച്ച പാസ്റ്റര്‍ പി. എ. കുര്യന്‍ മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ വേദപഠനം നടത്തി. 1979 മുതല്‍ വടക്ഔേ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം ഇപ്പോള്‍ ഫ്ളോറിഡയില്‍ താമസിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭാര്യ: സാറാമ്മ, മക്കള്‍: മാത്യു, റിബേക്ക. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഐ.പി.സിയൂടെ പ്രവര്‍ത്തങ്ങള്‍ക്ക് ബംഗാളില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിഞ്ഞുട്ടുണ്ട്.
സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഫിന്നി പാറയില്‍ ഓതറ പാറയില്‍ കടുംബാംഗവും, കണ്ടനാട് ഐ.പി.സി സഭാശുശ്രൂഷകനായ പാസ്റ്റര്‍ തോമസ് എബ്രഹാമിന്‍റെ മകനുമാണ്. ഇരുപത്തിനാലു വര്‍ഷമായി കര്‍ത്തൃശുശ്രൂഷയിലായിരിക്കുന്ന അദ്ദേഹം കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി വെസ്റ്റ് ബംഗാളില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഐ.പി.സി. കൊല്‍ക്കത്ത ക്രിസ്റ്റ്യന്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററും, കൊല്‍ക്കത്ത നോര്‍ത്ത് സെന്‍റര്‍ പാസ്റ്ററുമാണ്. വൈസ് പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ പ്രദീപ്കുമാര്‍ ഐ.പി.സി ഡാര്‍ജലിങ്ങ് ക്രിസ്റ്റ്യന്‍ അസംബ്ലിയുടെ പാസ്റ്ററും, ഡാര്‍ജലിങ്ങ് സെന്‍റര്‍ പാസ്റ്ററുമാണ്. ജോയിന്‍റ് സെക്രട്ടറി പാസ്റ്റര്‍ ഷിജു മാത്യു ചാരുവേലില്‍ മാത്യു സി. എം. ന്‍റെ മകനാണ്. ഐ.പി.സി. കൊല്‍ക്കത്ത ചര്‍ച്ചിന്‍റെ പാസ്റ്ററായും കൊല്‍ക്കത്ത ബൈബിള്‍ ട്രയിനിങ്ങ് സെന്‍റര്‍ പ്രിന്‍സിപ്പളായും പ്രവര്‍ത്തിക്കുന്നു. ട്രഷറാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ പി.സി. ചാക്കോ ദീര്‍ഘ വര്‍ഷമായി കൊല്‍ക്കത്തയിലെ ഐ.പി.സി. പ്രവര്‍ത്തങ്ങളില്‍ സജീവ സാനിദ്ധ്യമാണ്. ഇവരെ കൂടാതെ മിഷന്‍ ഡയറക്ടറായി പാസ്റ്റര്‍ റോബിന്‍ വര്‍ഗ്ഗീസിനെ സ്റ്റേറ്റ് കൗണ്‍സില്‍ നിയമിച്ചു.
അന്നേ ദിവസം രാവിലെ ഐ.പി.സി കൊല്‍ക്കത്ത ബൈബിള്‍ ട്രെയിനിങ്ങ് സന്‍ററിന്‍റെ അഞ്ചാമതു ബാച്ചിന്‍റെ ഗ്രാജുവേഷന്‍ സര്‍വീസും ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റിലെ അഞ്ച് ശുശ്രൂഷകډാരുടെ ഓര്‍ഡിനേഷന്‍ ശുശ്രൂഷയും ഐ.പി.സി. കൊല്‍ക്കത്ത ചര്‍ച്ച് ബില്‍ഡിങ്ങില്‍ നടത്തപ്പെട്ടു. പാസ്റ്റര്‍ ഫിന്നി പാറയിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ റവ. അജീഷ് ജോര്‍ജ് ഗ്രാജുവേഷന്‍ സന്ദേശം നല്‍കി. പാസ്റ്റര്‍ പി.എ. കുരൃന്‍ ഓര്‍ഡിനേഷന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ പാസ്റ്റര്‍ډാരായ ജോസ്മോന്‍ ജോര്‍ജ്, ഷിജു മാത്യു, ടോമി എം തോമസ് എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നിര്‍വഹിച്ചു.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ പട്ടണമായ കൊല്‍ക്കത്ത ഉള്‍പ്പെട്ട വെസ്റ്റ് ബംഗാള്‍ ജനസാന്ദ്രതയില്‍ ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമാണ്. വില്യം കേറി, മദര്‍ തേരസാ, മാര്‍ക്ക് ബന്‍റൈന്‍ എന്നിവരുടെ കര്‍മ്മഭൂമിയായിരുന്ന ബാംഗാളില്‍ ആണ് സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവും. മാത്രമല്ല ബംഗാളി ഭാഷയിലാണ് ഇന്ത്യയില്‍ ആദ്യമായി വേദപുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇവയൊക്കെ യാതാര്‍ത്ഥ്യമായിരിക്കുമ്പോള്‍ത്തന്നെ ഇപ്പോഴും വെസ്റ്റ് ബംഗാളിലെ 10 കോടിയിലധികം വരുന്ന ജനങ്ങളില്‍ ഒരു ശതമാനത്തില്‍ വളരെ താഴെ മാത്രമേ ക്രൈസ്തവരുള്ളൂ എന്നുള്ളത് ഒരു ദുഖസത്യമാണ്. 23 റവന്യു ജില്ലകളുള്ള വെസ്റ്റ് ബംഗാളിനെ 5 സെന്‍ററുകളായി തിരിച്ച് ശക്തമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് സ്റ്റേറ്റ് കൗണ്‍സില്‍ രൂപം നല്കിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.