പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെൻറർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മാർച്ച് 28 മുതൽ 31 വരെ ഹെന്നൂർ ബാഗലൂർ റോഡ് പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ സെന്ററിൽ നടക്കും. ദിവസവും രാവിലെ നാലിന് സ്തോത്രാരാധന, 7-ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിനും രാത്രി 10 നും ഉണർവ് യോഗം, വൈകിട്ട് 6ന് സുവിശേഷ പ്രസംഗം ,ഗാനശുശ്രൂഷ എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ മാർച്ച് 31 ന് ( ഞായർ ) രാവിലെ 9 -ന് മംഗലാപുരം, ഗോവ, ശിവമൊഗ, ഹൊസുരു , ഹാസൻ ,മൈസൂരു , തുംകൂരു തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധന നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും കൺവെൻഷനിൽ പങ്കെടുക്കും.

കൺവൻഷൻ ഗ്രൗണ്ടിൽ നിന്ന് നഗരത്തിലെ വിവിധയിടങ്ങളിലേക്ക് ബി.എം.ടി .സി ബസ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ടെന്ന് മിഷൻ പ്രവർത്തകർ അറിയിച്ചു. ബാംഗ്ലൂർ സെന്റർ പാസ്റ്റർ. ജേക്കബ് പോൾ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സമാധാന പ്രഭു എന്നിവർ കൺവെൻഷന് നേതൃത്യം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading