വൈ.പി.ഇ & സണ്ടേസ്‌കൂൾ വാർഷികം നടന്നു
നെരൂൾ, നവിമുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, സെൻട്രൽ വെസ്റ്റ് റീജിയൻ നെരൂൾ ദൈവ സഭയുടെ വൈ.പി.ഇ. & സണ്ടേസ്കൂൾ സംയുക്‌ത വാർഷികം ഇന്ന് പകൽ ആരാധനയ്ക്ക് ശേഷം സഭാഹാളിൽ നടന്നു. പാസ്റ്റർ മാത്യു ശമുവേലിന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ വൈ. പി.ഇ. സണ്ടേസ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മനോഹരമായ പാട്ടുകളും, കഥകളും, സ്കിറ്റുകളും ആക്ഷൻ സോങ്ങുകളും കഥകളിയും കൊണ്ട് സമ്പന്നമായിരുന്നു ഇപ്രാവശ്യത്തെ വാർഷികം. സഭാശുശ്രൂഷകൻ പാസ്റ്റർ മാത്യു ശാമുവേൽ, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ ഹാൻസൽ ജോൺ, വൈ.പി.ഇ. സെക്രട്ടറി സിബിൻ ബേബിക്കുട്ടി, ഷൈജു ഡാനിയേൽ, റിനോഷ് റെജിമോൻ, നിക്സൻ ഷാജി, ജോഫി ജോസഫ്, പ്രിൻസ് ജോർജ്, റിൻസി ഷൈജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സണ്ടേസ്കൂൾ പരീക്ഷയിൽ വിജയിച്ച എല്ലാവർക്കുമുള്ള സമ്മാനദാനവും വിതരണം നടത്തി. ജയ്സൻ വർഗീസും ലീബാ ബേബിക്കുട്ടിയും പ്രോഗ്രാം അവതാരകരായിരുന്നു. പാസ്റ്റർ ഷാജി വി. ജോൺ (ബഹറിൻ) മുഖ്യാതിഥിയായിരുന്നു.