ചെറുവക്കൽ കൺവൻഷന് അനുഗ്രഹിത സമാപ്തി; 27-ാമത് കൺവൻഷൻ 2019 ഡിസംബർ 22 മുതൽ

ചെറുവക്കൽ: ആദിമ നൂറ്റാണ്ടിലെ ആത്മചൈതന്യത്തെ അനുസ്മരിപ്പിക്കുന്ന അതുല്യ അനുഭവത്തോടെ 26-ാമത് ചെറുവക്കൽ കൺവൻഷന് പരിസമാപ്തി. തെക്കൻ തിരുവിതാംകൂറിലെ പ്രധാന ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ചെറുവക്കൽ കൺവൻഷൻ ഡിസംബർ 23 ഞായറാഴ്ച ഐ.പി.സി വേങ്ങൂർ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോൺസൻ ഡാനിയേൽ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കുന്നവർ അല്ല, അവരുടെ കഷ്ടതയിൽ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ ദൈവ വിശ്വാസികൾ എന്നും അങ്ങനെയുള്ളവർക്ക് മാത്രമേ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയു എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ജനത്തെ പ്രബോധിപ്പിച്ചു. ജീവിത യാത്രയിൽ നാം തനിയെ ആകുമ്പോൾ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെന്ററിന്റേയും കിളിമാനൂർ ഏരിയയുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തി വരുന്ന കൺവൻഷൻ ആയിരങ്ങൾക്ക് അനുംഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അജി ആന്റണി, ജോൺസൻ മേമന, പ്രിൻസ് തോമസ്‌, വർഗ്ഗീസ് ഏബ്രഹാം, ബാബു ചെറിയാൻ, കെ.എ. ഏബ്രഹാം, എന്നിവർ വചന ശുശ്രൂഷ നിർവ്വഹിച്ചു. ഇന്നു നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ജോൺ റിച്ചാർഡ് കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ വി.ജെ.തോമസ് സമാപന സന്ദേശം നൽകി. ഈ ദിവസങ്ങളിൽ ഉണർവ് യോഗങ്ങൾ, പി.വൈ.പി.എ, സൺഡേ സ്കൂൾ, സോദരീ സമാജം വാർഷികം, സ്നാന ശുശ്രൂഷ, പൂർവ്വ വിദ്യാർത്ഥി സംഗമം, ബിരുദധാന സമ്മേളനം എന്നിവയും നടന്നു. ന്യൂ ലൈഫ് സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 27-മത് ചെറുവക്കൽ കൺവൻഷൻ 2019 ഡിസംബർ 22 മുതൽ 29 വരെ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading