കോട്ടയം മേഖല പി വൈ പി എ പ്രവർത്തന ഉദ്ഘാടനവും താലന്ത് പരിശോധനയും

വാർത്ത : എബി ചാക്കോ

 

News Middle Advt Banner

കോട്ടയം: മേഖല പി വൈ പി എ പ്രവർത്തന ഉദ്ഘാടനവും താലന്ത് പരിശോധനയും നവംബർ 6-ന്‌ മാങ്ങാനം ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടന്നു.
പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പി വൈ പി എ ജോ. സെക്രട്ടറി പാസ്റ്റർ ഷിബു എൽദോസ് ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ രാജു ആനിക്കാട് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ്, ജോയി താനവേലി, സന്തോഷ് പീറ്റർ, രാജു മാത്യു എന്നിവർ ആശംസ അറിയിച്ചു. ബ്രദർ ജോഷി ജോസഫ് സ്വാഗതവും എബി ചാക്കോ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന താലന്ത് പരിശോധനയിൽ 450 ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. കോട്ടയം സൗത്ത് സെൻറർ ഒന്നാം സ്ഥാനവും കോട്ടയം നോർത്ത്, പാമ്പാടി എന്നി സെൻററുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്രദർ ബിബിൻ മാത്യു വ്യക്തിഗത ചാമ്പ്യനായി.

വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ബ്രദർ ജോൺസൻ ഒലിവിയ താലന്ത് കൺവീനറായിരുന്നു.
പാസ്റ്റർ ഷിജോ, അലിൻ ഏബ്രഹാം, ബ്രദർ ഫെബിൻ ഫിലിപ്പ്, ജിബിൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading